വാഹനം വലത്തോട്ട് വളയ്ക്കാന്‍നേരം പിന്നില്‍ നിന്നും ഹോണടിയോടു ഹോണടി. അപ്പോള്‍ പുറകിലെ കാര്‍ മുട്ടി മുട്ടിയില്ല എന്ന തരത്തിലില്‍ തൊട്ടടുത്ത് എത്തിയട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചുവെന്ന് പരിശോധിക്കുമ്പോഴാണ് കാറിലെ മൂന്ന് കണ്ണാടികളും നന്നായി ക്രമീകരിച്ചിട്ടില്ലായെന്ന് മനസ്സിലാകുന്നത്. നമ്മുക്ക് സംഭവിക്കാവുന്ന ഒരു അബദ്ധമാണിത്. ഒന്നും ശ്രദ്ധിക്കാതെ വാഹനം അതേപടി നിരത്തിലിറക്കിയാൻ പണികിട്ടുമെന്നുറപ്പ്. ഡ്രൈവര്‍ സീറ്റിന്റെ ഉയരവും സ്റ്റിയറിങ്ങില്‍ നിന്നുള്ള അകലവും ക്രമീകരിച്ചതിന് പിന്നിലെ ഹെഡ്റെസ്റ്റില്‍ തലചായ്ച്ചുവേണം കണ്ണാടിയിലേക്ക് നോക്കാന്‍. ഹെഡ്റെസ്റ്റില്‍ തലചായ്ച്ചതിന് ശേഷം തല തിരിച്ചാല്‍ 3 കണ്ണാടികളിലേക്കും കണ്ണെത്തണം. Read More…