Featured Good News

മുട്ടിലിഴഞ്ഞ് പിഞ്ചുകുഞ്ഞ് നടുറോഡിൽ; ബസ് നിര്‍ത്തി രക്ഷപ്പെടുത്തി ഡ്രൈവര്‍; ‘ഇതിനൊക്കെയല്ലേ നമ്മള്‍ കൈയടിക്കേണ്ടത്’; കുറിപ്പുമായി പൊലീസ്- വീഡിയോ

മലപ്പുറം: നൂറുകണക്കിന് വണ്ടികൾ ചീറിപ്പായുന്ന റോഡിന് നടുവിൽ ഒരു പിഞ്ചുകുഞ്ഞ് ചിരിയോടെ ഇരിക്കുന്നു! കാണുന്ന ആരുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന ഈ കാഴ്ച കണ്ട് പെട്ടെന്ന് നിർത്തിയ സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ആ കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് വലിയൊരു അപകടം ഒഴിവാക്കി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ആരുടെയും ശ്രദ്ധയിൽപ്പെടാതെ റോഡിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയത്. റോഡിന്റെ നടുവിൽ ഒരു കുഞ്ഞിനെ കണ്ട് പരിഭ്രാന്തരായ ‘സഫ മർവ്വ’ എന്ന ബസിലെ ജീവനക്കാരുടെ കൃത്യമായ ഇടപെടലാണ് Read More…