മരണപ്പെട്ടു എന്ന് സ്വകാര്യ ആശുപത്രി സ്ഥിരീകരിച്ച 65 കാരിക്ക്, സംസ്കാരച്ചടങ്ങുകൾക്കായി കൊണ്ടുപോകുന്നതിനിടെ ജീവനുള്ളതായി കണ്ടെത്തി. ബറേലിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ഈ ഞെട്ടിക്കുന്ന സംഭവം, മരണം സ്ഥിരീകരിക്കുന്നതിലെ മെഡിക്കൽ നടപടിക്രമങ്ങളെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഷീലാ ദേവി എന്ന സ്ത്രീയാണ് നിലവിൽ ആഗ്രയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയുന്നത്. ഇവരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നും ഇതുവരെ സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ചൊവ്വാഴ്ച രാത്രി വൈകിയാണ് ഷീലാ ദേവി മരിച്ചതായി ബറേലിയിലെ സ്വകാര്യ ആശുപത്രി Read More…

