ജിന്ന് മന്ത്രിച്ച പഴമെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയ വ്യാജ ചികിത്സാകേന്ദ്രം നാട്ടുകാർ ഇടപെട്ട് പൂട്ടിപ്പിച്ചു. മലപ്പുറം തിരുനാവായയിൽ ജിന്ന് മന്ത്രിച്ചൂതിയ പഴം കഴിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടന്നിരുന്നത്. ഒരു ഏത്തപ്പഴത്തിന് 1000 മുതൽ 2500 രൂപ വരെയാണ് ഇവർ ഈടാക്കിയിരുന്നത്. ആലപ്പുഴ സ്വദേശിയായ ജമാലുദ്ദീന്റെ നേതൃത്വത്തിൽ തിരുനാവായ കൊടയ്ക്കലിൽ പ്രവർത്തിച്ചിരുന്ന ‘ജിൻ മഹർ’ എന്ന സ്ഥാപനമാണ് നാട്ടുകാർ പൂട്ടിപ്പിച്ചത്. തട്ടിപ്പിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജിന്നിനെ വിളിച്ചുവരുത്തി രോഗശാന്തി Read More…

