Crime

ഏഴാംക്ലാസുകാരിക്ക് വയറുവേദന; പരിശോധനയില്‍ ഗര്‍ഭിണി; 67കാരന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമം, ഒടുവില്‍ കുടുങ്ങിയത് 17കാരന്‍

തിരുവനന്തപുരം ആര്യനാട് പതിമൂന്ന് വയസുള്ള ഏഴാംക്ളാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യഥാർത്ഥ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത് കേസ് അട്ടിമറിക്കാനുള്ള നീക്കം പൊളിഞ്ഞതോടെയാണ്. പെൺകുട്ടിയുടെ നാട്ടുകാരനായ ഒരു 67-കാരന്റെ തലയിൽ കുറ്റം കെട്ടിവെക്കാനായിരുന്നു ആദ്യ ശ്രമം നടന്നത്. എന്നാൽ വിശദമായ അന്വേഷണത്തിൽ 67-കാരനല്ല, പെൺകുട്ടിയുടെ ബന്ധുവായ 17-കാരനാണ് കുറ്റക്കാരനെന്ന് വ്യക്തമാകുകയായിരുന്നു. ഏഴാം ക്ലാസുകാരിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആദ്യം നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ കാണിച്ചത്. അവിടെ വെച്ച് കുട്ടി Read More…