നമുക്ക് വളരെ സാധാരണമായി തോന്നുന്ന കാര്യങ്ങൾ എല്ലാവർക്കും അങ്ങനെയാകണമെന്നില്ല. ഒരാൾക്ക് വളരെ നിസ്സാരമായി തോന്നുന്ന ഒന്ന് മറ്റൊരാളുടെ ഏറ്റവും വലിയ സ്വപ്നമായിരിക്കാം. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു കുറിപ്പിലൂടെ ഇന്റർനെറ്റ് ലോകം വീണ്ടും ഇത് ഓർമ്മിക്കുകയാണ്. തന്റെ ജീവിതത്തിലെ ഒരു വലിയ നേട്ടം പങ്കുവെച്ചുകൊണ്ട് വിശാൽ സ്വാമി എന്ന വ്യക്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ ആളുകളുടെ മനസ്സ് കവരുന്നത്. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ കട്ടിലിൽ ജീവിതത്തിൽ ആദ്യമായി ഉറങ്ങാൻ പോകുന്നതിന്റെ സന്തോഷമാണ് Read More…

