പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ ബാധിക്കുന്ന ഭീഷണിയായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം മാറിയിരിക്കുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ക്യാന്‍സര്‍ എന്നിവയ്ക്ക് കാരണമാകുന്ന ഈ മൈക്രോപ്ലാസ്റ്റിക് മനുഷ്യന്റെ ആരോഗ്യത്തിന് വളരെ ദോഷകരമാണെന്ന് കണക്കാക്കപ്പെടുന്നു. മൈക്രോപ്ലാസ്റ്റിക്സ് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, വെള്ളമോ പാനീയങ്ങളോ പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് കുടിക്കുമ്പോള്‍ രക്തത്തില്‍ മൈക്രോപ്ലാസ്റ്റിക് പ്രവേശിക്കുന്നത് മൂലം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തി. ഓസ്ട്രിയയിലെ ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയിലെ മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിലാണ് സുപ്രധാനമായ കണ്ടെത്തലുകള്‍. ഗവേഷകര്‍ പഠനത്തില്‍ പങ്കെടത്തവര്‍ക്ക് പ്ലാസ്റ്റിക് Read More…