എപ്പോഴും ഗൗരവത്തോടെ കാണപ്പെടാറുള്ള മമ്മൂട്ടിയുടെ തമാശ നിറഞ്ഞ നിമിഷങ്ങൾ ആരാധകർക്ക് വലിയ സന്തോഷമാണ് നൽകാറുള്ളത്. സോഷ്യൽ മീഡിയയിൽ ഇത്തരം വിഡിയോകൾ പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ വേദിയിൽ പാട്ടുപാടുന്ന ഗായകൻ എം.ജി. ശ്രീകുമാറിനെ മമ്മൂട്ടി രസകരമായി അനുകരിക്കുന്ന ഒരു പുതിയ വിഡിയോയാണ് ഇന്റർനെറ്റിൽ തരംഗമാകുന്നത്. ഇതുകണ്ട് സദസ്സിലുള്ളവർ പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ ദൃശ്യമാണ്. ലണ്ടനിൽ വെച്ച് നടന്ന ആനന്ദ് ടിവി അവാർഡ് ചടങ്ങിലാണ് ഈ രസകരമായ സംഭവം ഉണ്ടായതെന്നാണ് വിവരം. എം.ജി. ശ്രീകുമാറിനൊപ്പം വേദിയിൽ നിൽക്കുന്ന മമ്മൂട്ടിയെയാണ് വിഡിയോയുടെ Read More…

