അനന്തമായ കടലിലൂടെ കപ്പലോടിച്ചു പോകുമ്പോൾ, എതിർദിശയിൽ നിന്ന് വരുന്ന കപ്പലിൽ സ്വന്തം പിതാവാണ് ഉള്ളതെന്ന് തിരിച്ചറിഞ്ഞാൽ ഉണ്ടാകുന്ന വികാരം ഒന്ന് ആലോചിച്ചു നോക്കൂ. കപ്പൽ ജീവനക്കാരായ റുഷീൽ ശരണിന്റെയും അദ്ദേഹത്തിന്റെ പിതാവിന്റെയും ജീവിതത്തിൽ ഇത്തരമൊരു അപൂർവ്വ നിമിഷം യാഥാർത്ഥ്യമായിരിക്കുകയാണ്. രണ്ടു വ്യത്യസ്ത കപ്പലുകളിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരും തികച്ചും അപ്രതീക്ഷിതമായാണ് സമുദ്രമധ്യത്തിൽ കണ്ടുമുട്ടിയത്. വ്യത്യസ്ത വഴികളിലൂടെ വിപരീത ദിശകളിലേക്ക് സഞ്ചരിക്കുകയായിരുന്ന ഇരു കപ്പലുകളും എങ്ങനെയാണ് കണ്ടുമുട്ടിയതെന്ന് റുഷീൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചു. വടക്ക് ഭാഗത്തേക്ക് കപ്പലോടിച്ചു Read More…

