കോട്ടയം മാങ്ങാനത്ത് അമ്മ മരിച്ചതറിയാതെ മാനസിക വെല്ലുവിളി നേരിടുന്ന മകൻ മൃതദേഹത്തിന് മൂന്നുദിവസത്തോളം കാവലിരുന്ന സംഭവം നാടിനെ നൊമ്പരപ്പെടുത്തി. സർവേ ഡിപ്പാർട്ട്‌മെന്റിൽനിന്നു വിരമിച്ച ഭാനുമതി (80) ആണ് വീടിനുള്ളിൽ മരിച്ചത്. ഇവരുടെ ഏക മകൻ പ്രവീൺ (40) ആണ് മൃതദേഹത്തിനൊപ്പം കഴിഞ്ഞിരുന്നത്. ദിവസങ്ങളോളം വീടിനുള്ളിൽ കഴിഞ്ഞ പ്രവീൺ പുറത്തുള്ളവർ അമ്മയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അസുഖമായി കിടക്കുകയാണെന്ന് മാത്രമാണ് മറുപടി നൽകിയിരുന്നത്. വീട്ടിൽനിന്ന് അസഹനീയമായ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് അയൽവാസികൾക്കും ബന്ധുക്കൾക്കും സംശയം തോന്നിയത്. തുടർന്ന് ഇവർ വാർഡ് മെമ്പറെയും Read More…

