പുരുഷന്മാരുടെ ശുചിമുറിക്കുള്ളിൽ സാനിറ്ററി പാഡ് വെൻഡിംഗ് മെഷീൻ സ്ഥാപിച്ചിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഈ അസാധാരണമായ സംവിധാനത്തെക്കുറിച്ച് ആളുകൾ ആശയക്കുഴപ്പത്തോടെയും കൗതുകത്തോടെയും തമാശകളോടെയും പ്രതികരിക്കുകയാണ്. സാധാരണയായി പുരുഷന്മാർക്കായി മാത്രം ഉപയോഗിക്കുന്ന ശുചിമുറിയിൽ എന്തിനാണ് ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങൾ നൽകുന്ന മെഷീൻ സ്ഥാപിച്ചതെന്നതാണ് പ്രധാന ചർച്ച. ഒരു കോച്ചിംഗ് ക്ലാസ് സെന്ററിലോ കോളേജിലോ നിന്നുള്ളതെന്ന് തോന്നിക്കുന്ന സ്ഥലത്താണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് സൂചന. ദൃശ്യങ്ങൾ ഉത്തരാഖണ്ഡിലേതാണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ കൃത്യമായ സ്ഥലം എവിടെയാണെന്നും പുരുഷന്മാരുടെ ശുചിമുറിയിൽ തന്നെ ഈ Read More…

