കൊച്ചി ∙ മെൻസ്ട്രൽ കപ്പിനുള്ളിൽ വിദഗ്ധമായി രാസലഹരി ഒളിപ്പിച്ച് കടത്തിയ സംഘത്തെ എക്സൈസ് പിടികൂടി. ആലപ്പുഴ തൃക്കുന്നപ്പുഴ വില്ലേജ് കൊട്ടേമുറി ദേശം പാണ്ടികശാലയിൽ മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശി സരിത (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 94.032 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. എറണാകുളം സൗത്ത് ഭാഗത്തുള്ള ലോഡ്ജിൽനിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെയാണ് എക്സൈസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിൽനിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ വാങ്ങി എറണാകുളത്തെയും ആലപ്പുഴയിലെയും Read More…

