ശസ്ത്രക്രിയയുടെ പിതാവായി പരക്കെ ആദരിക്കപ്പെടുന്ന മഹർഷി സുശ്രുതന്റെ 90 കിലോഗ്രാം ഭാരമുള്ള വെങ്കല പ്രതിമ, ലോകത്തിലെ ഏറ്റവും പഴക്കമേറിയ ശസ്ത്രക്രിയാ സ്ഥാപനമായ എഡിൻബർഗിലെ റോയൽ കോളേജ് ഓഫ് സർജൻസിൽ അടുത്തിടെ അനാച്ഛാദനം ചെയ്തു. 1505-ൽ സ്ഥാപിതമായ ഈ സ്ഥാപനത്തിൽ 140-ലധികം രാജ്യങ്ങളിലായി 33,000-ത്തിലധികം അംഗങ്ങളുണ്ട്. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലെ ശില്പികൾ പരമ്പരാഗതമായ മെഴുക് രീതി (ലോസ്റ്റ്-വാക്സ് മെത്തേഡ്) ഉപയോഗിച്ച് നിർമ്മിച്ച ഈ ശില്പം ചെരുവ് ഫാമിലി ഫൗണ്ടേഷനാണ് സംഭാവന ചെയ്തത്. കോളേജിലെ പ്ലേഫെയർ ഹാളിലേക്ക് നയിക്കുന്ന ഗോവണിയുടെ അടുത്താണ് Read More…

