Lifestyle

ഫോട്ടോയെടുക്കുന്നതിനിടെ വവ്വാൽ വായിൽ കയറി; യുവതിക്ക് ചെലവായത് 18 ലക്ഷം രൂപ!

അരിസോണയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ക്യാമറയിൽ ചിത്രം പകർത്തുകയായിരുന്ന യുവതിയുടെ വായിൽ വവ്വാൽ കയറി ! മസാച്യുസെറ്റ്സിലെ 33കാരിയായ എറിക്കയാണ് വവ്വാൽ ആക്രമണം നേരിടേണ്ടി വന്ന യുവതി. തുടര്‍ന്ന് ചികിത്സകള്‍ക്കായി യുവതിക്ക് ചെലവായത് 20,000 ഡോളറാണ്. ഏകദേശം 18 ലക്ഷം രൂപ! സംഭവം കഴിഞ്ഞ ഓഗസ്റ്റിൽ നടന്നതാണെങ്കിലും റാബിസ് പ്രതിരോധ ചികിത്സയോടെ താൻ സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ഇപ്പോള്‍ എറിക്ക പറയുന്നു. യാത്രയ്ക്കിടെ രാത്രിയിലെ ആകാശദൃശ്യങ്ങൾ ക്യാമറയില്‍ പകർത്താനായി ഇറങ്ങിയതാണ് എറിക്ക. പെട്ടെന്ന് ക്യാമറയ്ക്കും തലയ്ക്കും ഇടയിലായിട്ടാണ് വവ്വാലിനെ കണ്ടത്. Read More…