Featured Oddly News

ഉക്രെയിന്‍ സൈനികരെ കൊന്നതിന് ഇറച്ചിയരയ്ക്കല്‍ യന്ത്രം; കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ അമ്മമാര്‍ക്കുള്ള സമ്മാനം വിവാദത്തില്‍

അന്താരാഷ്ട്ര വനിതാദിനത്തില്‍ റഷ്യ ഉക്രെയ്നുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ അമ്മമാര്‍ക്ക് സമ്മാനമായി നല്‍കിയ ഇറച്ചി അരക്കല്‍ യന്ത്രങ്ങള്‍ വിവാദമാകുന്നു. വ്ളാഡിമിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ രാഷ്ട്രീയ പാര്‍ട്ടിയുടെ മര്‍മാന്‍സ്‌ക് ബ്രാഞ്ചാണ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. മൂന്ന് വര്‍ഷമായി, ഉക്രെയിനെതിരേ നടന്നുവരുന്ന യുദ്ധത്തിലെ റഷ്യന്‍സൈന്യം ഉക്രെയിന്‍ സൈന്യത്തിന് മേല്‍ നടത്തിയ കുരുതി നിരക്കിന്റെ പ്രതീകമായിട്ടാണ് ഇറച്ചി അരയ്ക്കല്‍ യന്ത്രമെന്നാണ് ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. കഴിഞ്ഞ ബുധനാഴ്ച പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച ഫോട്ടോകളില്‍, ‘മര്‍മാന്‍സ്‌ക് മേഖല ഫൗണ്ടേഷനിലെ പിതൃഭൂമിയുടെ പ്രതിരോധക്കാര്‍’ Read More…