Lifestyle

ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് ഒമ്പതുവയസ്സുകാരിക്ക് ദാരുണാന്ത്യം; സിസിടിവി ദൃശ്യങ്ങൾ

ന്യൂഡൽഹി: ഡൽഹിയിൽ സ്പോർട്സ് പിരീഡിന് ശേഷം ഒമ്പതുവയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു. മയൂർ വിഹാർ ഫേസ് 2-ലെ ലൗ്ലി ഹെറിറ്റേജ് സ്കൂളിൽ ക്ലാസ് മുറിയിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിൽ മരണത്തിന്റെ കാരണം വ്യക്തമാകുന്നതിനായി പോലീസ് സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചു വരികയാണ്. അതേസമയം, കുട്ടിക്ക് സമയബന്ധിതമായി സിപി‌ആർ നൽകിയില്ല എന്ന് കുടുംബം ആരോപിച്ചു. നവംബർ 4-ന് രാവിലെ 9:52-ഓടെയാണ് കുട്ടി കുഴഞ്ഞുവീണതായി ഡൽഹി പോലീസിന് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ കുട്ടിയെ നിർമ്മാൺ Read More…