Sports

ഏഷ്യാകപ്പിൽ നിന്ന് പാക്കിസ്ഥാന്‍ പിന്മാറുമോ? അന്തിമ തീരുമാനം ബുധനാഴ്ച

ഏഷ്യാ കപ്പിൽ നിന്ന് പിന്മാറണോ വേണ്ടയോ എന്ന കാര്യത്തിൽ ബുധനാഴ്ച അന്തിമ തീരുമാനം എടുക്കുമെന്ന് പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അറിയിച്ചു. ഇന്ന് വൈകുന്നേരം യുഎഇക്കെതിരെ വിജയിക്കേണ്ട ഒരു മത്സരം കളിക്കാനിരിക്കുന്ന പാകിസ്ഥാൻ ടൂർണമെന്റിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് “ആലോചനകൾ നടന്നുവരികയാണെന്ന്” അർദ്ധരാത്രിയിൽ ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. “പാകിസ്ഥാന്റെ താൽപ്പര്യം കണക്കിലെടുത്തായിരിക്കും തീരുമാനം,” പ്രസ്താവന അവസാനിപ്പിച്ചു. നേരത്തേ ഏഷ്യാ കപ്പ്‌ ക്രിക്കറ്റിലെ ഹസ്‌തദാന വിഷയത്തിനു പിന്നാലെ ഇന്ന്‌ യു.എ.ഇക്കെതിരായ നിര്‍ണായക മത്സരത്തിനു മുമ്പ്‌ ഇന്നലെ നടക്കേണ്ടിയിരുന്ന വാര്‍ത്താസമ്മേളനം പാക്‌ടീം Read More…