Crime

മഞ്ചേരിയിൽ രാജേഷ്, വയലാറിൽ സുരേഷ്,; ഡോക്ടറും എൻജിനിയറുമാകും;നൂറോളം സ്ത്രീകളെ വലയിലാക്കിയ വിവാഹത്തട്ടിപ്പ് വീരന്‍ അറസ്റ്റിൽ

വിവാഹം കഴിച്ചും അല്ലാതെയും സ്ത്രീകളെ കബളിപ്പിച്ച് പണവും സ്വർണവും കവർന്ന കേസിൽ വയനാട് മാനന്തവാടി ആന്തിക്കാംപൊയ്യിൽ സ്വദേശിയായ ബിജു ആന്റണി (45) ചേർത്തല പോലീസിന്റെ പിടിയിലായി. സുൽത്താൻബത്തേരിയിൽ ഭാര്യയും മക്കളുമുള്ള ഇയാൾ നൂറോളം സ്ത്രീകളെ തട്ടിപ്പിനിരയാക്കിയതായി പോലീസിന്റെ ചോദ്യംചെയ്യലിൽ വ്യക്തമായിട്ടുണ്ട്. ഇതേത്തുടർന്ന് സംഭവത്തിൽ പ്രത്യേക അന്വേഷണം ആരംഭിക്കാൻ പോലീസ് നടപടികൾ തുടങ്ങിയിട്ടുണ്ട്. 2020-ൽ ചേർത്തല വയലാർ സ്വദേശിനിയായ രമ്യയെ വിവാഹം കഴിച്ച ബിജു, മൂന്നു ദിവസത്തിനു ശേഷം 30,000 രൂപയും ഏഴു പവൻ സ്വർണവും കവർന്ന് കടന്നുകളയുകയായിരുന്നു. Read More…