ചണ്ഡീഗഢ്: കാമുകിയെ വിവാഹം കഴിക്കാൻ 21 വയസ്സു വരെ കാത്തിരിക്കാൻ ആവശ്യപ്പെട്ട പിതാവിനെ 17-കാരനായ മകൻ വെടിവെച്ചുകൊന്നു. ചണ്ഡീഗഢ് പൊലീസിലെ ഹെഡ് കോൺസ്റ്റബിളാണ് കൊല്ലപ്പെട്ടത്. പൊലീസ് ആസ്ഥാനത്തെ അക്കൗണ്ട്സ് ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന നിതിൻ സിങ്ങിനെ തലയ്ക്ക് വെടിയേറ്റ നിലയിൽ വെള്ളിയാഴ്ച സെക്ടർ 22-ലെ ഔദ്യോഗിക വസതിയിലാണ് കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് നാടൻ തോക്ക് കണ്ടെടുത്തു. മകൻ അർമാനുമായി തലേദിവസം നിതിൻ സിങ് വഴക്കുണ്ടാക്കിയിരുന്നു. പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അർമാൻ മാതാപിതാക്കളെ നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നതായി ഉയർന്ന പൊലീസ് Read More…

