വിവാഹം കഴിക്കാൻ പോകുന്ന പുരുഷന്‍ ‘വെര്‍ജിന്‍’ ആയിരിക്കണമെന്ന് ഒരു സ്ത്രീ ആവശ്യപ്പെട്ടാൽ സമൂഹം അതിനെ വിചിത്രമായി കാണും. എന്നാൽ ഇതേ ആവശ്യം ഒരു പുരുഷനാണ് മുന്നോട്ടുവെക്കുന്നതെങ്കിൽ അതിനെ വളരെ സ്വാഭാവികമായിട്ടാണ് സമൂഹം നോക്കിക്കാണുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് വേദിക എന്ന യുവതി എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചയായി മാറിയത്. താൻ വിവാഹം കഴിക്കാൻ പോകുന്ന പുരുഷന് ഉണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ച് യുവതി പങ്കുവെച്ച നിബന്ധനകളുടെ പട്ടികയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വിവാഹജീവിതത്തിലെ പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷകളെച്ചൊല്ലി വലിയ Read More…

