വാടകയ്‌ക്കെടുത്ത റോൾസ് റോയ്‌സ് കാറിൽ ചായ വിൽപന നടത്തി സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഈ മനുഷ്യന്‍. ഇൻസ്റ്റാഗ്രാമിൽ ‘ഡീലക്സ് ഭയ്യാജി’ എന്ന പേജിലൂടെ പങ്കുവെച്ച ഈ വീഡിയോയിൽ, ആഡംബരവും സാധാരണക്കാരന്റെ ചായയും തമ്മിൽ കൂട്ടിയിണക്കിയുള്ള ഒരു ബിസിനസ് പരീക്ഷണമാണ് ഇയാൾ നടത്തിയത്. ഒരു ലക്ഷം രൂപയ്ക്കാണ് ഇയാൾ റോൾസ് റോയ്‌സ് കാർ വാടകയ്‌ക്കെടുത്തത്. തുടർന്ന് ഒരു ചായക്കടക്കാരനുമായി കരാറിലേർപ്പെടുകയും പോസ്റ്ററുകൾ അടിച്ച് ആളുകളെ ആകർഷിക്കുകയും ചെയ്തു. “റോൾസ് റോയ്‌സിനുള്ളിലിരുന്ന് ചായ കുടിച്ചിട്ടുണ്ടോ?” എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് Read More…

