ന്യൂയോർക്കിന്റെ ഹൃദയഭാഗമായ ഫിഫ്ത് അവന്യൂവിൽ അരങ്ങേറിയ ഒരു ഇന്ത്യൻ വിവാഹ ഘോഷയാത്ര (Baraat) ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. സംഗീതത്തിൽ താൽപ്പര്യമുള്ള പങ്കി ദോഷി, ഡോ. അവിഷ് ജെയിൻ എന്നീ ദമ്പതികൾ തങ്ങളുടെ വിവാഹാഘോഷം ലോകത്തിലെ ഏറ്റവും തിരക്കേറിയ വീഥികളിലൊന്നിനെ സംഗീതവേദിയാക്കി മാറ്റുകയായിരുന്നു. സാധാരണ വിവാഹഘോഷയാത്രകളിൽ നിന്ന് വ്യത്യസ്തമായി, കയ്യിൽ മൈക്രോഫോണുകളുമായി ബോളിവുഡ് ഗാനങ്ങൾ പാടി നൃത്തം ചെയ്താണ് ഈ ദമ്പതികൾ മുന്നേറിയത്. ന്യൂയോർക്ക് നഗരത്തോടുള്ള തങ്ങളുടെ സ്നേഹപ്രകടനമായാണ് ഈ ആഘോഷത്തെ ദമ്പതികൾ വിശേഷിപ്പിച്ചത്. ഫിഫ്ത് അവന്യൂവിലെ ആഡംബര Read More…
Tag: Manhattan
സിനിമയല്ല, യഥാർത്ഥ ഹീറോ! കുതിരപ്പുറത്ത് കുതിച്ചുപാഞ്ഞ് കള്ളനെ പിടികൂടി പൊലീസ്; വൈറലായി വീഡിയോ
മാൻഹട്ടനിലെ അപ്പർ വെസ്റ്റ് സൈഡിൽ നടന്ന ഒരു ബാഗ് മോഷണശ്രമവും അതിനെത്തുടർന്നുണ്ടായ സിനിമാറ്റിക്കായ ചേസിംഗുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ബുധനാഴ്ച രാവിലെ വെസ്റ്റ് 72-ാം സ്ട്രീറ്റിൽ വെച്ചാണ് ഒരു സ്ത്രീയുടെ ബാഗ് മോഷ്ടിക്കപ്പെട്ടത്. എന്നാൽ പതിവ് പോലീസ് ജീപ്പുകൾക്ക് പകരം കുതിരപ്പുറത്തെത്തിയ ന്യൂയോർക്ക് സിറ്റി പോലീസ് ഓഫീസറാണ് മോഷ്ടാവിനെ പിന്തുടർന്ന് പിടികൂടിയത്. ‘കെല്ലി’ എന്ന് പേരുള്ള തന്റെ പോലീസ് കുതിരയുമായി ഓഫീസർ തിരക്കേറിയ തെരുവുകളിലൂടെ കുതിച്ചുപായുന്ന ദൃശ്യങ്ങൾ പോലീസിന്റെ ബോഡി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വാഹനങ്ങൾക്ക് കടന്നുചെല്ലാൻ Read More…


