അംബാനി കുടുംബത്തിനെ കുറിച്ച് അറിയാത്തവരാരുമുണ്ടാകില്ല. ഫാഷന്‍ തിരഞ്ഞെടുപ്പുകളില്‍ വ്യത്യസ്തത പുലര്‍ത്താൻ ശ്രദ്ധിക്കുന്ന വ്യക്തിയാണ് അംബാനി കുടുംബത്തിലെ ഇളയമരുമകള്‍ രാധിക മെര്‍ച്ചന്റ്. വിവാഹത്തിനായി അവര്‍ തിരഞ്ഞെടുത്ത വസ്ത്രങ്ങളും വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോൾ മോഡേണ്‍ ലുക്കിനൊപ്പം താലിമാല ബ്രേസ്ലറ്റാക്കി അണിഞ്ഞ രാധികയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ ശ്രദ്ധനേടുന്നത്. കറുപ്പ് ഫ്ലോറല്‍ ഗൗണിനൊപ്പാണ് തന്റെ മംഗല്യസൂത്രം രാധിക ആദ്യം ബ്രേസ്ലറ്റായി അണിഞ്ഞത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അണിഞ്ഞിട്ടുള്ള വസ്ത്രത്തിനൊപ്പമാണ് രാധിക മംഗല്യസൂത്രം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ആഡംബര ബ്രാന്റായ റിംസിം ദാദുവില്‍ നിന്നുള്ള Read More…