പത്തനംതിട്ട മല്ലപ്പള്ളിയിൽ പള്ളി സെമിത്തേരികളിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബുകൾ മോഷ്ടിച്ച മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മലയാളിയായ സജിത്ത്, കന്യാകുമാരി സ്വദേശി ജലാൽ സുന്ദർ സിങ്, പശ്ചിമ ബംഗാൾ സ്വദേശി സുർജിത്ത് ബർമാൻ എന്നിവരാണ് പിടിയിലായത്. മല്ലപ്പള്ളിയിലെ രണ്ട് പള്ളികളിലെ സെമിത്തേരികളിൽ നിന്നാണ് കല്ലറകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് സ്ലാബുകൾ ഇവർ ഇളക്കിയെടുത്ത് കടത്തിക്കൊണ്ടുപോയത്. പള്ളികളിൽ ഗ്രാനൈറ്റ് പണികൾ ചെയ്തിരുന്ന തൊഴിലാളികൾ തന്നെയാണ് ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചത്. പിന്നീട് എളുപ്പത്തിൽ ഇളക്കി മാറ്റാൻ Read More…

