Featured Good News

ബസ്സിൽ വെച്ച് 24,000 രൂപ നഷ്ടപ്പെട്ട സ്ത്രീ രണ്ടു വര്‍ഷത്തിനുശേഷം അതേ കണ്ടക്ടറെ വീണ്ടും കണ്ടുമുട്ടി — പിന്നീട് സംഭവിച്ചത് ഇതാണ്!

മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ബസ് കണ്ടക്ടറുടെ സത്യസന്ധത കാരണം വയോധികയ്ക്ക് വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട തുക തിരികെ ലഭിച്ചു. പ്രായം തെളിയിക്കുന്ന രേഖ പരിശോധിക്കുന്നതിനിടെയാണ് താൻ വർഷങ്ങൾക്ക് മുമ്പ് കണ്ടെടുത്തു സൂക്ഷിച്ച 24,000 രൂപയുടെ യഥാർത്ഥ അവകാശിയാണ് തനിക്ക് മുന്നിൽ നിൽക്കുന്നതെന്ന് ആ കണ്ടക്ടർ തിരിച്ചറിഞ്ഞത്. 2024 ഏപ്രിലിലാണ് സംഭവങ്ങളുടെ തുടക്കം. 75 കാരിയായ കസബായി ഗെയ്ക്‌വാദും രോഗിയായ ഭർത്താവും ബസ് യാത്ര കഴിഞ്ഞ് മാലെഗാവ് ബസ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ, തന്റെ സമ്പാദ്യമടങ്ങിയ ബാഗ് ബസ്സിൽ മറന്നുവെക്കുകയായിരുന്നു. Read More…