നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു നെല്ലിമരം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽപ്പാതകളിൽ ഒന്നായ മലാക്ക സന്ധിക്ക് പേര് നൽകിയ കഥ കൗതുകകരമാണ്. നിലവിൽ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ് ഈ പ്രദേശം. ഇന്ത്യൻ മഹാസമുദ്രത്തെ പസഫിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന മലാക്ക സന്ധി വെറുമൊരു ജലപാത മാത്രമല്ല, ആഗോള വ്യാപാരത്തിന്റെ നട്ടെല്ല് കൂടിയാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മുതൽ എണ്ണയും കൽക്കരിയും വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത് ഇതിലൂടെയാണ്. വർഷത്തിൽ എൺപതിനായിരത്തിലധികം കപ്പലുകൾ കടന്നുപോകുന്ന ഈ പാതയ്ക്ക് ഇന്ത്യയെ സംബന്ധിച്ചും Read More…

