തിരുവനന്തപുരം: സൈനികരെ അവഹേളിച്ചെന്ന പരാതിയിൽ സംവിധായകനും യൂട്യൂബറുമായ ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു. ‘അനന്തപുരി സോൾജിയേഴ്‌സ്’ എന്ന സൈനിക കൂട്ടായ്മയുടെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. ബോധപൂർവം പ്രകോപനം സൃഷ്ടിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ചതിനാണ് ഈ നടപടി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ശാന്തിവിള ദിനേശ്, സംവിധായകൻ മേജർ രവിയെ അധിക്ഷേപിച്ചത് ചൂണ്ടിക്കാട്ടിയാണ് കൂട്ടായ്മ പരാതി നൽകിയത്. ദിനേശിന്റെ പരാമർശങ്ങൾ സൈനികരെ ഒന്നാകെ അവഹേളിക്കുന്നതാണെന്നാണ് ഇതിലെ പ്രധാന ആരോപണം. “വിരമിച്ച സൈനികർക്ക് പട്ടിയുടെ വിലയുണ്ടോ” എന്ന് Read More…
Tag: major Ravi
കര്‍മയോദ്ധ മേജര്‍ രവിയുടേതല്ല; തിരക്കഥ മോഷ്ടിച്ചതിന് 30 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
മേജര്‍ രവി മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത കര്‍മയോദ്ധയുടെ തിരക്കഥ മോഷ്ടിച്ചത് തന്നെയെന്ന് കോട്ടയം കൊമേഴ്‌സ്യല്‍ കോടതി. മേജര്‍ രവി തിരക്കഥ മോഷ്ടിച്ചുവെന്ന തിരക്കഥാകൃത്ത് റെജി മാത്യുവിന്‍റെ പരാതിയിലാണ് കോടതി ഉത്തരവ്. 13വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സത്യം പുറത്തുവന്നത്. 2012-ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. പരാതിക്കാരന് അനുകൂലമായാണ് കോടതി വിധി. പരാതിക്കാരന് 30 ലഷം രൂപയും സിനിമയുടെ പകർപ്പവകാശവും നൽകണമെന്നും കോടതി ആവശ്യപെട്ടു. മേജര്‍ രവി തന്നെയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത് എന്ന വ്യാജെന 2012ലാണ് Read More…


