ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമയാണ് കനി കുസൃതി നായികയായ ‘ബിരിയാണി’. സിനിമയില്‍ നായികയുടെ നഗ്നത പ്രദര്‍ശിപ്പിച്ചു എന്നതായിരുന്നു പ്രധാന വിവാദം. ഇപ്പോഴിതാ ആ സിനിമയില്‍ കനി അഭിനയിച്ച സീനുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറയുകയാണ് പിതാവ് മൈത്രേയന്‍. കനി നഗ്നതപ്രദര്‍ശിച്ചത് കണ്ടപ്പോള്‍ പിതാവെന്ന നിലയില്‍ വിഷമം തോന്നിയോ എന്നായിരുന്നു ചോദ്യം. ഇതിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞത് മോഹന്‍ലാല്‍ 15 പേരെ ഇടിക്കുന്നത് പോലെയാണ് ആ അഭിനയവുമെന്നായിരുന്നു. വസ്ത്രം ധരിക്കുന്നത് മറ്റുള്ളവരെ ആകര്‍ഷിക്കാനാണ്. അത് ഊരിക്കാണിക്കുമ്പോള്‍ നഗ്നത സൗന്ദര്യമായിക്കാണാമെന്നും മൈത്രേയന്‍ കൂട്ടിച്ചേര്‍ത്തു. Read More…

