പരോളിലിറങ്ങി രാജ്യം വിടുകയും പിന്നീട് നാടുകടത്തപ്പെട്ട് ഇന്ത്യയിലെത്തി ജയിലിലാവുകയും ചെയ്ത കൊടും കുറ്റവാളി മെയിൻപാൽ ധില്ല വിവാഹിതനായി. ഹരിയാനയിലെ ജജ്ജറിലുള്ള ഫാംഹൗസിൽ വച്ചായിരുന്നു വിവാഹം. കമ്പോഡിയക്കാരിയായ കാമുകിയും തന്റെ മൂന്നു മക്കളുടെ അമ്മയുമായ മെറ്റ ചാനെയാണ് ധില്ല മിന്നുകെട്ടിയത്. ചടങ്ങുകൾക്കായി കോടതി ഇയാൾക്ക് 12 മണിക്കൂർ സമയം പരോൾ അനുവദിച്ചിരുന്നു. അൻപതുകാരനായ ധില്ല കൊലപാതകം ഉൾപ്പെടെ 22ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2007-ലും 2010-ലുമായി രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ ജീവപര്യന്തം തടവ് അനുഭവിക്കവെ 2018-ലാണ് ഇയാൾ Read More…

