പുറത്തിറക്കുന്നതിനിടെ ഥാര്‍ ജീപ്പ് മഹീന്ദ്ര ഷോറൂമിന്റെ ഗ്ലാസ് വാതില്‍ തകര്‍ത്ത് നിലംപതിച്ച സംഭവത്തില്‍ വിശദീകരണവുമായി വാഹനം വാങ്ങിയ മാനി പവാര്‍. താന്‍ മരിച്ചുവെന്നും ഗുരുതരമായി പരുക്കേറ്റുവെന്നുമുള്ള അഭ്യൂഹങ്ങളെ തള്ളിയാണ് യുവതി രംഗത്തെത്തിയത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റില്ലെന്നും വാഹനം മാത്രമാണ് തലകുത്തി താഴേക്ക് വീണതെന്നുമാണ് മാനി വിശദീകരിക്കുന്നത്. പുതിയ വാഹനം വാങ്ങുമ്പോള്‍ ചെറുനാരങ്ങയ്ക്ക് മുകളിലൂടെ ടയര്‍ കയറ്റിയിറക്കുന്ന പതിവുണ്ട്. ഇത് ചെയ്യുന്നതിനായി കാര്‍ മെല്ലെ മുന്നോട്ടെടുത്ത മാനി അബദ്ധത്തില്‍ ആക്സിലേറ്ററില്‍ ആഞ്ഞു ചവിട്ടി. നിമിഷങ്ങള്‍ക്കകം ഗ്ലാസ് ഡോര്‍ തകര്‍ത്ത് Read More…

