പത്താമനായി 18-കാരൻ മോഹിത് ഉൽവ ക്രീസിലെത്തുമ്പോൾ ഇന്ത്യ തോൽവിയുടെ വക്കിലായിരുന്നു. 42-ാം ഓവറിൽ കാവ്യ പട്ടേൽ പുറത്താകുമ്പോൾ രണ്ട് വിക്കറ്റുകൾ മാത്രം ബാക്കിനിൽക്കെ 48 പന്തിൽ 86 റൺസായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആ ഘട്ടത്തിൽ മോഹിതിന്റെ ഭാഗത്തുനിന്നൊരു അത്ഭുതപ്രകടനം മാത്രമായിരുന്നു ആരാധകരുടെ ഏക പ്രതീക്ഷ. താൻ നേരിട്ട ആദ്യ മൂന്ന് പന്തുകളിലും റണ്ണെടുക്കാൻ മോഹിതിന് സാധിക്കാതെ വന്നതോടെ ആരാധകർ ഏതാണ്ട് നിരാശരായി. എന്നാൽ പിന്നീടങ്ങോട്ട് മോഹിത് തന്റെ ബാറ്റിങ് കരുത്ത് പുറത്തെടുക്കുകയായിരുന്നു. അവസാന പന്തിലെ ആവേശകരമായ Read More…

