മധ്യപ്രദേശിലെ ശിവപുരിയിൽ മദ്യശാലയ്ക്കെതിരെ നടന്ന വൻ പ്രതിഷേധം ശനിയാഴ്ച അക്രമാസക്തമായി. പൊലീസിനും എക്സൈസ് ഉദ്യോഗസ്ഥർക്കും നേരെ പ്രദേശവാസികൾ കല്ലുകളും വടികളും ഉപയോഗിച്ച് ആക്രമണം നടത്തി. അമോല ഗ്രാമത്തിലെ സർക്കാർ മദ്യശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് സ്ത്രീകളാണ് സംഘടിച്ചത്. സമാധാനപരമായി ആരംഭിച്ച പ്രതിഷേധം നിയന്ത്രിക്കാൻ പൊലീസ് ശ്രമിച്ചതോടെയാണ് സ്ഥിതിഗതികൾ വഷളായത്. പ്രകോപിതരായ ഗ്രാമീണർ ഉദ്യോഗസ്ഥരെ ഓടിച്ചിട്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്കൂൾ, ആശുപത്രി, ഹനുമാൻ ക്ഷേത്രം എന്നിവയ്ക്ക് സമീപമാണ് ഈ മദ്യശാല സ്ഥിതി ചെയ്യുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. Read More…
Tag: MadhyaPradeshNews
പ്രസവവേദനയുമായെത്തി, ആശുപത്രി ഗേറ്റ് തുറന്നില്ല, ബൈക്കിൽ അടുത്ത ആശുപത്രിയിലേയ്ക്ക് യുവതി; വീഡിയോ വൈറൽ
മധ്യപ്രദേശിലെ ഷിയോപൂരിൽ പ്രസവവേദനയനുഭവിച്ച ഗർഭിണിയെ അർദ്ധരാത്രിയിൽ അരമണിക്കൂറോളം ആശുപത്രിക്ക് പുറത്ത് കാത്തുനിർത്തിച്ചതായി ആരോപണം. ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിലൂടെയാണ് ഈ സംഭവം പുറംലോകമറിഞ്ഞത്. ഷിയോപൂർ ജില്ലയിലെ പ്രേംസർ മേഖലയിലുള്ള ഗാന്ധിനഗർ സബ് ഹെൽത്ത് സെന്ററിലാണ് ഈ ദയനീയ സംഭവം നടന്നത്. മാൻപൂർ സ്വദേശിയും രാഹുൽ ബൈർവയുടെ ഭാര്യയുമായ 22 കാരി നികിത ബൈർവയ്ക്ക് ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് പ്രസവവേദന ആരംഭിച്ചത്. കുടുംബാംഗങ്ങൾ ഉടനടി ഇവരെ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ, ആശുപത്രി കവാടത്തിൽ Read More…


