Crime

തലമുണ്ഡനം ചെയ്ത്, നഗ്നയാക്കി ചെരുപ്പുമാലയണിച്ച് നടുറോഡിലൂടെ നടത്തിച്ചു! യുവതിയോട് ഭർതൃവീട്ടുകാരുടെ ക്രൂരത

ഭോപ്പാൽ∙ മധ്യപ്രദേശിലെ ഉജ്ജയിനിൽ സ്വത്തുതർക്കത്തെ തുടർന്ന് യുവതിയോട് ഭർതൃവീട്ടുകാർ അതിക്രൂരമായി പെരുമാറി. യുവതിയുടെ തലമുടി മുറിച്ചുമാറ്റുകയും വിവസ്ത്രയാക്കിയ ശേഷം ചെരുപ്പുമാല ധരിപ്പിച്ച് തെരുവിലൂടെ നടത്തുകയും ചെയ്തെന്നാണ് പരാതി. അർനിയ വേന ഗ്രാമത്തിലെ ജാർദ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 11 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ 3 പേരെ അറസ്റ്റ് ചെയ്തതായും ഒളിവിലുള്ള മറ്റുള്ളവർക്കായി തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് Read More…