Movie News

സല്‍മാന്‍ഖാനുമായുള്ള വിവാഹം എന്നാണ് ? കാമുകി യൂലിയ വന്തൂര്‍ മറുപടി പറയുന്നു

ബോളിവുഡിലെ മറ്റു ഖാന്‍മാര്‍ രണ്ടും മൂന്നും വിവാഹം കഴിച്ചുകഴിഞ്ഞിട്ടും നടന്‍ സല്‍മാന്‍ ഖാന്‍ ഏകാകിയായി തുടരുകയും പ്രണയിക്കുകയുമാണ്. പക്ഷേ റൊമാനിയന്‍ ഗായിക യൂലിയ വന്തുറുമായി പലപ്പോഴും ബന്ധപ്പെടുത്തി താരത്തിന്റെ പേര് കേള്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ സല്‍മാന്‍ഖാനുമായുള്ള വിവാഹം സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയാണ് യൂലിയ. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ ഖാനെ വിവാഹം കഴിക്കാനുള്ള പദ്ധതിയെക്കുറിച്ച് യൂലിയയോട് ചോദിച്ചിരുന്നു. എന്നാല്‍ വിവാഹത്തെക്കുറിച്ചല്ല, മറിച്ച് രണ്ട് ആളുകള്‍ പരസ്പരം പങ്കിടുന്ന വികാരങ്ങളെക്കുറിച്ചാണ് ചോദിക്കേണ്ടതെന്നായിരുന്നു യൂലിയയുടെ മറുപടി. Read More…