Oddly News

കുപ്പത്തൊട്ടിയിൽ കളഞ്ഞ ലോട്ടറി ടിക്കറ്റിന് അടിച്ചത് 11 കോടി! ഒരു ദിവസത്തെ തെരച്ചിലില്‍ വീണ്ടെടുത്ത് ശുചീകരണ തൊഴിലാളികൾ

റോം∙ അബദ്ധത്തിൽ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ 11 കോടിയോളം രൂപയുടെ (10 ദശലക്ഷം യൂറോ) ലോട്ടറി ടിക്കറ്റ് മാലിന്യക്കൂമ്പാരത്തിൽ നടത്തിയ കഠിനമായ തിരച്ചിലിനൊടുവിൽ കണ്ടെത്തി. ഇറ്റലിയിലെ പുഗ്ലിയ മേഖലയിലാണ് ശുചീകരണ തൊഴിലാളികളുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ ഭാഗ്യക്കുറി ടിക്കറ്റ് വീണ്ടെടുത്തത്. പ്രിയപ്പെട്ടവരുടെ ഓർമയ്ക്കായി തിരഞ്ഞെടുക്കാറുള്ള 2, 4, 8, 10, 51 എന്നീ സ്ഥിരം നമ്പറുകളിലാണ് ഇറ്റലി സ്വദേശിയായ യുവതി ടിക്കറ്റെടുത്തത്. നറുക്കെടുപ്പിന് ശേഷം കടയിൽ ചെന്ന് പരിശോധിച്ചപ്പോൾ ടിക്കറ്റ് മാറാൻ കഴിയില്ലെന്നാണ് അറിയാൻ സാധിച്ചത്. ചെറിയ തുകകൾ Read More…