ഹൈദരാബാദ്: പ്രണയാഭ്യർഥന നിരസിച്ചതിൻ്റെ പേരിൽ യുവതിയെ നടുറോഡിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ യുവാവ് നാട്ടുകാരുടെ മർദനമേറ്റ് മരിച്ചു. തെലങ്കാനയിലെ ജഡ്ചേർലയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ആക്രമണം നടത്തിയ പ്രതിയെ ഓടിക്കൂടിയ ജനങ്ങൾ പിടികൂടി കൈകാര്യം ചെയ്യുകയായിരുന്നു. ജഡ്ചേർലയിലെ ഒരു സ്വകാര്യ സ്കൂളിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 21 വയസ്സുകാരി വൈ. വൈഷ്ണവിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമായിരുന്നു ഈ ദാരുണ സംഭവം. വൈഷ്ണവിയെ പ്രതി നിരന്തരം ശല്യം ചെയ്യുകയും പ്രേമാഭ്യർഥന നടത്തുകയും ചെയ്തിരുന്നു. എന്നാൽ യുവതി Read More…

