മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ബസ് കണ്ടക്ടറുടെ സത്യസന്ധത കാരണം വയോധികയ്ക്ക് വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട തുക തിരികെ ലഭിച്ചു. പ്രായം തെളിയിക്കുന്ന രേഖ പരിശോധിക്കുന്നതിനിടെയാണ് താൻ വർഷങ്ങൾക്ക് മുമ്പ് കണ്ടെടുത്തു സൂക്ഷിച്ച 24,000 രൂപയുടെ യഥാർത്ഥ അവകാശിയാണ് തനിക്ക് മുന്നിൽ നിൽക്കുന്നതെന്ന് ആ കണ്ടക്ടർ തിരിച്ചറിഞ്ഞത്. 2024 ഏപ്രിലിലാണ് സംഭവങ്ങളുടെ തുടക്കം. 75 കാരിയായ കസബായി ഗെയ്ക്വാദും രോഗിയായ ഭർത്താവും ബസ് യാത്ര കഴിഞ്ഞ് മാലെഗാവ് ബസ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ, തന്റെ സമ്പാദ്യമടങ്ങിയ ബാഗ് ബസ്സിൽ മറന്നുവെക്കുകയായിരുന്നു. Read More…

