കൊച്ചി: യുവനടിയുടെ ബന്ധു നൽകിയ പീഡനപരാതിയിൽ കേസെടുത്തതിന് പിന്നാലെ പ്രതിയായ കൊച്ചിയിലെ ഡോക്ടർ ജോൺസൺ കെ. വർഗീസിനെതിരെ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. പ്രതി വിദേശത്തേക്ക് കടന്നതായി പോലീസ് സംശയിക്കുന്നു. വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും വ്യാപകമായ ബന്ധങ്ങളുള്ള ഡോക്ടർക്കെതിരെ എറണാകുളം ഇൻഫോപാർക്ക് പോലീസാണ് നോട്ടീസ് ഇറക്കിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഡോ. ജോൺസൺ കെ. വർഗീസിന്റെ മൊബൈൽ ഫോണിൽനിന്ന് 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ പോലീസ് കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. ഇയാളെക്കുറിച്ച് മുൻപ് എപ്പോഴെങ്കിലും Read More…

