ലന്‍പുര്‍ (ചണ്ഡിഗഡ്): ഐ.പി.എല്‍. ക്രിക്കറ്റ് 19-ാം സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ഇടംകൈയന്‍ പേസര്‍ അര്‍ഷദീപ് സിങിന് നാണക്കേടിന്റെ റെക്കോഡ്. ഗുജറാത്തിനെതിരെ നാലോവറില്‍ 42 റണ്‍ വിട്ടുകൊടുത്ത താരം ഐ.പി.എല്ലിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവറും എറിഞ്ഞു. ആകെ 11 പന്തുകളാണ് അര്‍ഷ്‌ദീപ് ഓവറില്‍ എറിഞ്ഞത്. ഐ.പി.എലിലെ ഒരോവറില്‍ ഇത്രയും പന്തെറിയുന്ന ആറാമത്തെ താരമാണ് അര്‍ഷ്‌ദീപ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ സ്വന്തം തട്ടകമായ ന്യൂ ചണ്ഡിഗഡിലെ മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് അര്‍ഷദീപ് ആഗ്രഹിക്കാത്ത റെക്കോഡിന് Read More…

