Crime Featured

തന്നെ കുടുക്കിയതിൽ മരുമകൾക്ക് പങ്കുണ്ടോയെന്ന് സംശയമെന്ന് ഷീല; ‘ലിവിയയെ അറസ്റ്റ് ചെയ്തതിൽ സന്തോഷം’

ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ബന്ധു ലിവിയ ജോസ് കസ്റ്റഡിയില്‍.ദുബായിയില്‍നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് ലിവിയ ജോസ് പിടിയിലായത്. കേസിൽ മരുമകളുടെ സഹോദരി ലിവിയയെ അറസ്റ്റ് ചെയ്തതിൽ സന്തോഷമുണ്ടെന്ന് ഷീല സണ്ണി പ്രതികരിച്ചു. ലിവിയക്കും നാരായണദാസിനും മാത്രമല്ല, മരുമകൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഷീല പറഞ്ഞു. സ്‌കൂട്ടറില്‍നിന്ന് ലഹരി കണ്ടെത്തുന്നതിന്റെ തലേദിവസം ലിവിയ വീട്ടിൽ ഉണ്ടായിരുന്നു. സംഭവം നടക്കുമ്പോൾ മകന്റെ വിവാഹം നടന്ന് ഒരു വർഷവും രണ്ട് മാസവുമേ ആയിട്ടുള്ളൂ. Read More…