Oddly News

ബിവ്റേജ് ഔട്ട്‌ലെറ്റിനെതിരെ പെൺപടയുടെ രോഷം, പോലീസിനെ കല്ലും വടിയുമെടുത്ത് ഓടിച്ച് സ്ത്രീകൾ! വിഡിയോ വൈറൽ

മധ്യപ്രദേശിലെ ശിവപുരിയിൽ മദ്യശാലയ്ക്കെതിരെ നടന്ന വൻ പ്രതിഷേധം ശനിയാഴ്ച അക്രമാസക്തമായി. പൊലീസിനും എക്സൈസ് ഉദ്യോഗസ്ഥർക്കും നേരെ പ്രദേശവാസികൾ കല്ലുകളും വടികളും ഉപയോഗിച്ച് ആക്രമണം നടത്തി. അമോല ഗ്രാമത്തിലെ സർക്കാർ മദ്യശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് സ്ത്രീകളാണ് സംഘടിച്ചത്. സമാധാനപരമായി ആരംഭിച്ച പ്രതിഷേധം നിയന്ത്രിക്കാൻ പൊലീസ് ശ്രമിച്ചതോടെയാണ് സ്ഥിതിഗതികൾ വഷളായത്. പ്രകോപിതരായ ഗ്രാമീണർ ഉദ്യോഗസ്ഥരെ ഓടിച്ചിട്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്കൂൾ, ആശുപത്രി, ഹനുമാൻ ക്ഷേത്രം എന്നിവയ്ക്ക് സമീപമാണ് ഈ മദ്യശാല സ്ഥിതി ചെയ്യുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. Read More…