Featured Oddly News

ചാരി നിന്ന പൈന്‍മരം ഇടിമിന്നലേറ്റ് പൊട്ടിത്തെറിച്ചു; കൗമാരക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു! പിറ്റേന്ന് നടന്നത്….

നദിയില്‍ മീൻപിടിക്കുന്നതിനിടയിൽ ഉണ്ടായ ശക്തമായ മിന്നലാക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പത്തൊൻപതുകാരൻ, തൊട്ടടുത്ത ദിവസം അതേ സ്ഥലത്തേക്ക് മീൻപിടിക്കാനെത്തി എല്ലാവരെയും ഞെട്ടിച്ചു. ഈസ്റ്റ് ടെക്സസിലെ ജാസ്പർ കൗണ്ടിയിലുള്ള ആഞ്ചലീന നദീതീരത്ത് സുഹൃത്തുക്കളോടൊപ്പം മീൻപിടിക്കുകയായിരുന്നു ഹണ്ടർ വൈച്ച് എന്ന യുവാവ്. ഈ സമയം പ്രദേശത്ത് പെട്ടെന്ന് ഇടിമിന്നലോടുകൂടിയ കടുത്ത കൊടുങ്കാറ്റ് ഉണ്ടായി. നദീതീരത്തെ ഒരു പൈൻ മരത്തിൽ ചാരി നിൽക്കുകയായിരുന്നു ഹണ്ടർ. ഈ മരത്തിലേക്കാണ് മിന്നൽ നേരിട്ട് പതിച്ചത്. ശക്തമായ മിന്നലേറ്റതോടെ ഹണ്ടറിന്റെ ശരീരത്തിലൂടെ വൈദ്യുതി കടന്നുപോവുകയും അയാള്‍ Read More…

Oddly News Wild Nature

ഭീകരനാണ് ഈ മരം! ഇടിമിന്നല്‍ പിടിച്ചെടുത്ത് ചുറ്റുമുള്ള വൃക്ഷങ്ങളെ ഷോക്കടിപ്പിച്ച് കൊല്ലും !

സസ്യങ്ങളുടെ ലോകം അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഇപ്പോഴിതാ സസ്യലോകം സംബന്ധിച്ച് കൗതുകകരമായ ഒരു പഠനം പുറത്തുവന്നിരിക്കുകയാണ്.പനാമയില്‍ സ്ഥിതി ചെയ്യുന്ന ടോങ്ക ബീന്‍ എന്ന മരത്തിനെ പറ്റിയാണ് പഠനം നടന്നത്. മരങ്ങളെയും കാടുകളെയുമൊക്കെ നശിപ്പിക്കുന്ന പ്രകൃതിപ്രതിഭാസമാണ് ഇടിമിന്നൽ. ഇതിനെ ഈ മരം ഫലപ്രദമായി തന്റെ എതിരാളികളെ നശിപ്പിക്കാനായി ഉപയോഗിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പഠനം. ഡീപ്റ്റീരിസ് ഒളിഫേറ എന്ന് ശാസ്ത്രീയ നാമമുള്ള ഈ മരം പാനമയിലെ ഉഷ്ണമേഖല വനങ്ങളിലാണ് കാണപ്പെടുന്നത്. ഇടിമിന്നല്‍ പല വലിയ മരങ്ങളെയും നശിപ്പിക്കാറുണ്ട്. ടോങ്ക ബീനിന് ഇടിമിന്നല്‍ Read More…