പിംപ്രി-ചിഞ്ച്വഡ് പോലീസ് കമ്മീഷണറേറ്റിലെ രണ്ട് വനിതാ കോൺസ്റ്റബിൾമാർ ആഗസ്റ്റ് 30-ന് ആലന്ദിയിൽ വെച്ച് വിവാഹ ചടങ്ങ് നടത്തുന്നതിനായി അവധിക്ക് അപേക്ഷിച്ച സംഭവം പോലീസ് വകുപ്പിലും പൊതുസമൂഹത്തിലും വലിയ ശ്രദ്ധ നേടുന്നു. 2018-ൽ പിംപ്രി-ചിഞ്ച്വഡ് പോലീസ് കമ്മീഷണറേറ്റ് രൂപീകരിച്ചതിന് ശേഷം സർവീസിൽ പ്രവേശിച്ച ഇരുവരും കഴിഞ്ഞ മൂന്ന് വർഷമായി ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. വൈദിക ചടങ്ങുകളോടെ വിവാഹം കഴിക്കാനാണ് ഇവരുടെ തീരുമാനം. വിവാഹക്ഷണക്കത്ത് സഹിതമാണ് ഇവർ അവധി അപേക്ഷ സമർപ്പിച്ചത്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഈ വനിതാ Read More…

