ദക്ഷിണേന്ത്യൻ സിനിമാ മേഖലയിലെ തന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്ന ബോളിവുഡ് നടി രാധിക ആപ്തെയുടെ അഭിമുഖത്തിലെ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മുൻപ് അഭിനയിച്ച ഒരു തെലുങ്ക് സിനിമയിലെ അനുഭവങ്ങളാണ് നടി അഭിമുഖത്തിൽ പങ്കുവെച്ചത്. സിനിമയുടെ പേര് വെളിപ്പെടുത്താതെയായിരുന്നു രാധികയുടെ വാക്കുകൾ. ചിത്രത്തിൽ സ്വന്തം അമ്മയുടെ സഹോദരനെ (അമ്മാവനെ) വിവാഹം കഴിക്കേണ്ട ഒരു കഥാപാത്രമായിരുന്നു തന്റേതെന്നും ആ കഥാപാത്രം തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ലെന്നും രാധിക പറഞ്ഞു. താൻ അഭിനയിച്ചതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ സിനിമയായിരുന്നു അതെന്നും അതിലെ Read More…

