Crime

സിനഗോഗിന് തീയിട്ട കേസ്: പ്രതി എബിന്‍ പോളിന്റെ ‘ബോസ്’ ലോറൻസ് ബിഷ്‌ണോയ്? ടെലഗ്രാം ഗ്രൂപ്പ് വഴി ആസൂത്രണം, ക്രിപ്‌റ്റോ കറൻസി പ്രതിഫലം

കൊച്ചി: എറണാകുളം മാർക്കറ്റിലെ ജൂത ആരാധനാലയമായ കടവുംഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ പ്രതി എബിന് ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ളതായി സംശയം. ബിഷ്‌ണോയി ഗ്രൂപ്പിന്റെ പേരിലുള്ള ടെലഗ്രാം ഗ്രൂപ്പിലെ അംഗമാണ് എബിൻ. ഈ ഗ്രൂപ്പിലെ ‘ബോസ്’ എന്ന ഐഡിയിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് സിനഗോഗിന് മുന്നിൽ തീയിട്ടത്. ബോസ് ആരാണെന്നത് സംബന്ധിച്ച് പോലീസിന് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെങ്കിലും, ഇയാൾക്ക് ബിഷ്‌ണോയി സംഘവുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഞായറാഴ്ച എബിനെ തെളിവെടുപ്പിനായി സംഭവസ്ഥലങ്ങളിലെത്തിച്ചിരുന്നു. Read More…