മഴക്കാലത്തിന്റെ വരവ് ദൈനംദിന ജീവിതത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വസ്ത്രങ്ങൾ ഉണങ്ങാൻ എടുക്കുന്ന താമസം. മേഘാവൃതമായ അന്തരീക്ഷം കാരണം വസ്ത്രങ്ങൾ എത്ര നന്നായി കഴുകിയാലും ഡിറ്റർജന്റുകൾ ഉപയോഗിച്ചാലും അവയിൽ ഒരുതരം ഈർപ്പവും അഴുക്ക് മണവും അവശേഷിക്കാറുണ്ട്. ഇത് ശ്രദ്ധിക്കാതിരുന്നാൽ തുണികളിൽ പൂപ്പൽ പിടിക്കാനും അത് വസ്ത്രങ്ങൾ നശിച്ചുപോകാനും കാരണമാകും. എന്നാൽ ചില ലളിതമായ വഴികളിലൂടെ വസ്ത്രങ്ങളിലെ ഈ അസുഖകരമായ മണം പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും. വസ്ത്രങ്ങളിൽ ദുർഗന്ധം വരുന്നത് തടയാനുള്ള ഏറ്റവും Read More…

