ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ ശേഷം മകൾ സുഹൃത്തുക്കളുമൊത്ത് സ്ഥിരമായി പുറത്തുപോകുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് ആലപ്പുഴയിൽ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ പിതാവ് ജോസ് മോൻ. പ്രതിയെ പൊലീസ് വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലുടനീളം ശാന്തനായാണ് ജോസ് മോൻ പെരുമാറിയത്. എയ്ഞ്ചൽ തന്റെ സുഹൃത്തുക്കൾക്കൊപ്പമാണ് രാത്രി പുറത്തു പോയിരുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒരു മണിക്കൂറോളം പുറത്തു ചെലവഴിച്ച ശേഷം മടങ്ങിയെത്തുകയാണ് പതിവെന്നും ഇവർ പറയുന്നു. ഇതിനു മുൻപും പിതാവ് എയ്ഞ്ചലിനെ പലതവണ ഇക്കാര്യത്തിൽ വിലക്കിയിരുന്നുവെന്നാണ് വിവരം. നാട്ടുകാരിൽ ചിലർ Read More…

