Health

വീട്ടില്‍ എത്തിയ ഉടനെ മൂത്രമൊഴിക്കാനായി തോന്നാറുണ്ടോ? രോഗമാണോ ഈ വിചിത്ര മൂത്രശങ്ക ?

പുറത്ത് എവിടെ എങ്കിലും പോയി തിരിച്ച് വരുമ്പോള്‍ വീടിന്റെ വാതില്‍ തുറന്ന് അകത്തെത്തിയാല്‍ ഉടന്‍ മൂത്രമൊഴിക്കാനായി നിങ്ങള്‍ക്ക് തോന്നാറുണ്ടോ? എന്നാല്‍ ഈ വിചിത്രമായ മൂത്രശങ്കയ്ക്ക് ‘ലാച്ച്കീ ഇന്‍കോണ്ടിനന്‍സ്’ എന്നാണ് പേര്. വീട്ടിലെത്തുന്ന സമയത്തെ ഉടനെ മൂത്ര സഞ്ചി കാലിയാക്കാനുള്ള സന്ദേശമായി തലച്ചോര്‍ പരിഗണിക്കുന്നതാണ് ലാച്ച്കീ ഇന്‍കോണ്ടിനന്‍സിന് പിന്നിലുള്ള രഹസ്യം. പ്രശ്‌നമുള്ളവര്‍ക്ക് വീടിന്റെ താക്കോലുകള്‍ കിലുങ്ങുന്ന ശബ്ദമോ ഡോര്‍ തുറക്കുന്ന ശബ്ദമോ കേട്ടാല്‍ തന്നെ മൂത്രമൊഴിക്കാനായി മുട്ടുമെന്ന് മുംബൈ വോക്ക്ഹാര്‍ട്ട് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ മുകുന്ദ് അണ്ടാങ്കര്‍ Read More…