മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഏകദിന ക്രിക്കറ്റിലെ അവസാന മാച്ചിനെക്കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ശക്തമായി നിഷേധിച്ച് ബിസിസിഐ . ഞായറാഴ്ച ലോർഡ്സിൽ നടക്കാനിരിക്കുന്ന മത്സരം താരത്തിന്റെ അവസാന ഏകദിനമായിരിക്കില്ല എന്ന് ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ വ്യക്തമാക്കി. ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ നിർണായക മത്സരത്തോടെ രോഹിത് ഏകദിനത്തിൽ നിന്ന് വിരമിക്കുമെന്ന റിപ്പോർട്ടുകളെയാണ് പിടിഐയോട് സംസാരിക്കവെ സൈകിയ പൂർണ്ണമായും തള്ളിക്കളഞ്ഞത്. രോഹിത് ശർമ്മയുടെ ഭാവിയെക്കുറിച്ച് മാധ്യമങ്ങളിൽ ധാരാളം ഊഹാപോഹങ്ങൾ നടക്കുന്നുണ്ടെന്നും, ഞായറാഴ്ച ലോർഡ്സിൽ രോഹിത് തന്റെ Read More…

