Featured Oddly News

കല്യാണത്തിനുമുമ്പ് ഒരു ‘അടിയന്തര ഡെലിവറി’; പന്തലിൽ സ്വിഗ്ഗി എത്തിയത് ഭക്ഷണം കൊടുക്കാനല്ല, പിന്നെയോ? വൈറലായി വീഡിയോ

ഇന്ത്യന്‍ വിവാഹങ്ങള്‍ പരമ്പരാഗതമായി അഗ്നിസാക്ഷിയായാണ് ആചാരപരമായി നടത്തുന്നത്. എന്നാല്‍ ഇതിനായുള്ള വിറകില്ലെങ്കില്‍ എന്തുചെയ്യും? വിവാഹച്ചടങ്ങിന് അത്യാവശ്യമായ ഇത് മിനിറ്റുകൾക്കുള്ളിൽ എത്തിച്ച് കൈയടി നേടിയിരിക്കുകയാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് (Swiggy Instamart). വിവാഹത്തിനിടെ ഹോമകുണ്ഡത്തിലേക്ക് ആവശ്യമായ വിറക് തീർന്നുപോയപ്പോൾ, അവസാന നിമിഷം രക്ഷകനായി എത്തിയത് ഒരു സ്വിഗ്ഗി ഡെലിവറി പങ്കാളിയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. എത്ര കൃത്യമായി പ്ലാൻ ചെയ്താലും ഇന്ത്യൻ വിവാഹങ്ങളിൽ അവസാന നിമിഷം എന്തെങ്കിലും മറന്നുപോകുന്നത് പതിവാണ്. ഈ വിവാഹത്തിലും ഹോമത്തിന് വിറക് Read More…

Lifestyle

തേജസ്‌ വിമാനാപകടം: പൈലറ്റ്‌ അവസാനനിമിഷം രക്ഷപ്പെടാന്‍ ശ്രമിച്ചെന്നു സൂചന- വീഡിയോ പുറത്ത്‌

ന്യൂഡല്‍ഹി: ദുബായ്‌ എയര്‍ ഷോയ്‌ക്കിടെ ഇന്ത്യയുടെ തേജസ്‌ പോര്‍വിമാനം തകര്‍ന്നുണ്ടായ അപകടത്തിന്റെ വിശദാംശങ്ങള്‍ വ്യക്‌തമാക്കുന്ന വീഡിയോ പുറത്ത്‌. വിമാനം തകര്‍ന്നുവീഴുന്നതിന്റെ അവസാനനിമിഷം പൈലറ്റ്‌ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നതായാണ്‌ പുതിയ വീഡിയോ ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. ഡബ്ല്യു.എല്‍. ടാന്‍സ്‌ ഏവിയേഷന്‍ വീഡിയോസ്‌ പോസ്‌റ്റ്‌ ചെയ്‌ത ദൃശ്യമാണ്‌ ഇതുസംബന്ധിച്ച്‌ സൂചന നല്‍കുന്നത്‌. താഴ്‌ന്നു പറന്നുള്ള അഭ്യാസപ്രകടനത്തിനിടെയാണ്‌ വിമാനം നിലത്തുപതിച്ച്‌ അപകടമുണ്ടായത്‌. നിലത്ത്‌ ഇടിച്ചയുടന്‍തന്നെ വിമാനം തീഗോളമായി. ഈ സമയത്ത്‌ പാരച്യൂട്ട്‌ പോലുള്ള വസ്‌തു തീഗോളത്തിനിടയില്‍ കാണാം. വീഡിയോയിലെ 49-52 സെക്കന്‍ഡുകള്‍ക്കിടയിലാണ്‌ ഇക്കാര്യം Read More…